കല്‍പ്പറ്റ: പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജിച്ച് മംഗളൂരു ജംഗ്ഷന് മൈസൂരു ഡിവിഷന്റെ ഭാഗമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ദക്ഷിണ റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍ സെന്ററിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.
േന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന നിരന്തരമായ അവഗണനയുടെ തുടര്‍ച്ചയാണ് ഡിവിഷന് വിഭജനമെന്ന് നേതാക്കള്‍ ആരോപിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഡിവിഷനുകളില്‍ ഒന്നായ പാലക്കാട് ഡിവിഷനെ വിഭജിച്ച് ഭാവിയില്‍ പാലക്കാട് റെയില്‍വേ ഡിവിഷന് തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ. ഐസക്ക് അധ്യക്ഷത വഹിച്ചു.
എഐസിസി അംഗം എന്‍.ഡി. അപ്പച്ചന് മുഖ്യപ്രഭാഷണം നടത്തി. എച്ച്.ബി. പ്രദീപ്, കെ.ഇ. വിനയന്, കെ.വി. പോക്കര് ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ഒ.വി. അപ്പച്ചന്, എം.ജി. ബിജു, പി.കെ. അബ്ദുള്‍ റഹ്മാന്, ബിനു തോമസ്, മാണി ഫ്രാന്‍സിസ്, നജീബ് കരണി, പി. വിനോദ് കുമാര്‍, കമ്മന മോഹനന്, പി.വി. ജോര്‍ജ്, കെ.പി. മധു, ബീന ജോസ്, ശോഭന കുമാരി, ബി. സുരേഷ്, പോള്‍സണ്‍ കൂവക്കല്‍, എ.എം. നിഷാന്ത്, ഉമ്മര്‍ കുണ്ടാട്ടില്‍, വര്‍ഗീസ് മുരിയന്‍കാവില്‍, ജില്‍സണ്‍ തൂപ്പുംകര, ജിനി തോമസ്, ദിലീപ് കുമാര്‍, മീനാക്ഷി രാമന്, പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു.